തിളച്ച രസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തൊന്നുകാരൻ മരിച്ചു

തിളച്ച രസത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ ഇരുപത്തൊന്നുകാരന് ദാരുണാന്ത്യം. ചെന്നൈക്കടുത്തുള്ള കല്യാണമണ്ഡപത്തിലാണ് സംഭവം നടന്നത്. അത്തിപ്പട്ട് പുതുനഗർ (പടിഞ്ഞാറ്) സ്വദേശിയായായ സതീഷ്കുമാർ ആണ് മരിച്ചത്.

സ്വകാര്യ കോളേജിൽ ബിസിഎ ചെയ്യുന്ന സതീഷ് കാറ്ററിംഗ് സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 23-ന് മിഞ്ഞൂരിലെ കല്യാണമണ്ഡപത്തിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനിടെ സതീഷ്കുമാർ തിളച്ച രസത്തിലേക്ക് വഴുതി വീഴുകയായിരുന്നു.

സതീഷ്കുമാറിന് നെഞ്ച് മുതൽ ശരീരത്തിന്റെ താഴ് ഭാഗം വരെ പൊള്ളലേറ്റിരുന്നു. ഇയാളെ കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News