മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചു വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്.കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. മലപ്പുറം കല്ലിങ്ങാപറമ്പ് എം എസ് എം എസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ കുട്ടിയ്ക്കാണ് പരുക്കേറ്റത്.

Also Read:കനത്തമഴ;ഹിമാചല്‍ പ്രദേശിൽ ഉരുള്‍പൊട്ടിലും വെള്ളപ്പൊക്കത്തിലും 9 മരണം

സ്കൂളിൽ നിന്ന് വീട്ടിലേക്ക് തിരികെ പോകുമ്പോഴായിരുന്നു സംഭവം നടന്നത്.സ്കൂൾ ബസിന്റെ പിൻവാതിൽ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.കുട്ടി വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു.അപകടത്തിൽ നിന്ന് കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Also Read:ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ പൊലീസ് മേധാവി

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.കുട്ടി വീണതിന് തൊട്ടുപിന്നാലെ കാർ വരുന്നതും വീഡിയോയിൽ കാണാം..നേരിയ പരുക്കേറ്റ കുട്ടി ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News