ബംഗളൂരുവിലേക്കുള്ള ട്രെയിനില്‍ അച്ഛനോടൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ബംഗളൂരുവിലേക്കുള്ള ട്രെയിനില്‍ അച്ഛനോടൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര അറനൂറ്റിമംഗലം പുതിയ വീട്ടില്‍ ശ്രീഹരിയുടെയും ദീപയുടെയും മകന്‍ ധ്രുവന്‍ ശ്രീഹരി(21) ആണ് മരിച്ചത്. ബംഗളൂരുവിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ യാത്രചെയ്യവേ ഈറോഡിനടുത്തുവെച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.

also read- പെറ്റ് സ്റ്റോറിൽ അത്‌ഭുതകാഴ്ച്ചയായി ഇരുതലയുള്ള പാമ്പിൻകുഞ്ഞ്

അച്ഛന്‍ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുന്‍പ് നാട്ടിലെത്തിയ ധ്രുവന്‍, ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്തുനിന്ന് അച്ഛനോടൊപ്പം തന്നെ ബംഗളൂരുവിലേക്കു യാത്രതിരിച്ചത്. താഴത്തെ ബര്‍ത്തില്‍ ഉറങ്ങാന്‍കിടന്ന ധ്രുവനെ പുലര്‍ച്ചെ അച്ഛന്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടിടിഇയെ അറിയിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ ഈറോഡിനടുത്തുള്ള ശങ്കരിദുര്‍ഗ് സ്റ്റേഷനില്‍ നിര്‍ത്തി. അവിടത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

also read- പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്നാണു സൂചന. ബിരുദപഠനം കഴിഞ്ഞ ധ്രുവന്‍ ബംഗളൂരുവില്‍ ഉപരിപഠനം നടത്തിവരികയായികരുന്നു. ശ്രീഹരിക്ക് ബംഗളൂരുവില്‍ ബിസിനസാണ്. അമ്മ ദീപ അവിടെത്തന്നെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News