പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണുവാണ് ഹോസ്‌റ്റൽ മുറിയിൽ മരിച്ചത്. 21 വയസായിരുന്ന വിഷ്ണു കൊല്ലം പെരിങ്ങാട് സ്വദേശിയാണ്. ചൊവ്വാഴ്ച  രാത്രി 11.30 നാണ് സംഭവം.

Also Read: കളിയിക്കാവിലയിലെ ക്വാറി ഉടമയുടെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

വിഷ്ണു സുഹൃത്തുക്കളായ രണ്ട് പേർക്കൊപ്പമാണ് ഹോസ്‌റ്റൽ മുറിയിൽ താമസിച്ചിരുന്നത്. സുഹൃത്തുക്കൾ ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒട്ടേറെ തവണ വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്.

Also Read: കളിയിക്കാവിലയിലെ ക്വാറി ഉടമയുടെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കുറച്ചു ദിവസങ്ങളായി വിഷ്ണു മാനസിക വിഷമത്തിലായിരുവെന്ന് സുഹൃത്തുക്കൾ പറത്തു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News