അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സയീഷ് വീര (24) യാണ് കൊല്ലപ്പെട്ടത്. യുഎസിലെ ഫ്രാങ്ക്ലിന്റണിലെ വെസ്റ്റ് ബ്രോഡ് സ്ട്രീറ്റിലെ ഇന്ധന സ്റ്റേഷനിൽ വ്യാഴാഴ്ചയാണ് സംഭവം. മാസ്റ്റർ ഡി​ഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലി ചെയ്യുന്നതിനിടെ അക്രമി സയീഷിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കൊളംബസ് പൊലീസ് അറിയിച്ചു.

ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അക്രമിയെ പിടികൂടാനായി തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News