സ്കൂൾ ലീഡർ ആയതിൻ്റെ സന്തോഷത്തിന് സ്കൂളിലെ കുട്ടികൾക്ക് മധുരം നല്കുവാൻ വേണ്ടി മാറ്റിവച്ച തുക വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി മാതൃകയായി വിദ്യാര്‍ത്ഥിനി. കയനി യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നഷ്വ ഷമീറാണ് മാതൃകയായത്.
Also read:ഇതരസംസ്ഥാന സ്വദേശി ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ അന്തരിച്ചു
അതേസമയം, ഫുട്ബോള്‍ ബൂട്ട് വാങ്ങാനായി കൂട്ടി വെച്ച പണം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അമന്‍ചന്ദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തൃശൂർ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ഫുട്‌ബോള്‍ താരവുമായ അമന്‍ചന്ദാണ് തന്റെ സ്വപ്നമായ ഫുട്ബോള്‍ ബൂട്ട് വാങ്ങാന്‍ കൂട്ടിവെച്ച തുക മുഴുവന്‍ ദുരിദാശ്വാസ നിധിയിലേക്ക് നല്‍കിയത്.
സര്‍ക്കാരിനു വേണ്ടി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു തുക ഏറ്റുവാങ്ങി. വയനാട്ടിലെ മനുഷ്യരുടെ ദുഃഖം കണ്ട് സ്വന്തം സ്വപ്നം മാറ്റി വെച്ച അമല്‍ചന്ദ് നാടിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. കുഴിക്കാട്ടുകോണം സ്വദേശികളായ മഠത്തിപറമ്പില്‍ സന്തോഷ് – ജിനി ദമ്പതികളുടെ മകനാണ് അമൻ ചന്ദ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here