രാജസ്ഥാനിൽ വിദ്യാർത്ഥി ക്ലാസ്മുറിയിൽ തൂങ്ങി മരിച്ചു; രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

രാജസ്ഥാനില്‍ ദളിത് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു. കോട്പുടലി-ബെഹ്‌റുര്‍ ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സച്ചിന്‍ കുല്‍ദീപിനെയാണ് ആഗസ്റ്റ് 22ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവേക്, രാജ്കുമാര്‍ എന്നീ അധ്യാപകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി സെഷന്‍ 302 (കൊലപാതകം), 34 എന്നീ വകുപ്പുകളും പട്ടികജാതി പട്ടികവര്‍ഗ നിയമം പ്രകാരവുമാണ് പരഗ്പുര പൊലീസ് സ്റ്റേഷന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സംഭവത്തില്‍ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.
വിവേക്, രാജ്കുമാര്‍ എന്നീ അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന് സച്ചിന്‍ കരഞ്ഞുകൊണ്ട് ഫോണിലൂടെ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുവായ സത്യപാല്‍ കുല്‍ദീപ് മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് ദിവസങ്ങളായി സഹപാഠികളുടെ മുന്നില്‍ വെച്ച് അധ്യാപകൻ കുട്ടിയെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: കണ്ണോത്ത് മല ജീപ്പ് അപകടം; ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്ന് സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ

‘വിവേക്, രാജ്കുമാര്‍ എന്നീ അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന് അവന്‍ കരഞ്ഞുകൊണ്ട് ഫോണ്‍ ചെയ്ത് പറഞ്ഞു. കുറച്ച് ദിവസങ്ങളായി സഹപാഠികളുടെ മുന്നില്‍ അപമാനിക്കുന്നതായും അവന്‍ പറഞ്ഞിട്ടുണ്ട്. പ്രിന്‍സിപ്പാളിനും വൈസ് പ്രിന്‍സിപ്പാളിനും അവന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നീ ഈ ജാതി തന്നെയല്ലേ, അതില്‍ എന്താണ് തെറ്റാണെന്നാണ് അവര്‍ ചോദിച്ചത്,’ അദ്ദേഹം പറഞ്ഞു.

ഫോണിൽ സംസാരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം സച്ചിന്‍ ക്ലാസ് മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിറ്റേന്ന് രാവിലെ 10ബിയുടെ ഫാനില്‍ ശുചീകരണ തൊഴിലാളിയാണ് സച്ചിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: യുപിയിൽ ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; അധ്യാപികയ്‌ക്കെതിരെ വൻ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News