ഓൺലൈൻ ക്ലാസ്സിനിടയിൽ തല്ല്; അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥി

വിദ്യാർത്ഥികളെ അധ്യാപകർ ശിക്ഷിക്കുന്നത് പഠിക്കാത്തതിനോ കുസൃതികൾ കാണിക്കുന്നതിനോ ചെറിയ ശിക്ഷകൾ നൽകുന്നത് വലിയ വാർത്തയല്ല. എന്നാൽ ക്രൂരമായ അധ്യാപകരുടെ മർദനം പലപ്പോഴും വാർത്തകളാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഓൺലൈൻ ക്ലാസിനിടെ അധ്യാപകനെ ചെരുപ്പൂരി ഒരു വിദ്യാർത്ഥി അടിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ വാർത്തയായിരിക്കുന്നത്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ടീച്ചിംഗ് പ്ലാറ്റ്‌ഫോമായ ‘ഫിസിക്സ് വാല’ ആപ്പിലെ അധ്യാപകനാണ് മർദ്ദനമേറ്റത്.

also read : ‘ആ പോസ്റ്റ് ആകസ്മികമായിരുന്നു, അവന്റെ ജന്മദിനമാണെന്ന് ഞാന്‍ മറന്നുപോയി’-മമ്മൂട്ടി

ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലിരുന്ന വിദ്യാർത്ഥി അധ്യാപകനെ തല്ലുകയായിരുന്നു. അധ്യാപകനെ ചെരുപ്പൂരി വിദ്യാർത്ഥി ആഞ്ഞടിക്കുന്നതും, ശേഷം വിദ്യാർത്ഥിയുടെ ആക്രമണത്തിൽ ഞെട്ടിപ്പോയ അദ്ധ്യാപകൻ ആക്രമണം ഒഴിവാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഓൺലൈൻ സെഷന്റെ തത്സമയ സ്ട്രീം റെക്കോർഡ് ചെയ്ത ഒരു വ്യക്തിയാണ് സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല. തന്റെ അധ്യാപകനോട് ഇത്രമാത്രം ക്രൂരത കാണിക്കാൻ മാത്രം വിദ്യാർത്ഥിക്ക് എന്ത് പ്രകോപനമാണ് ഉണ്ടായതെന്നുള്ള കാരണം ഇതുവരെ വ്യക്തമല്ല. ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥിക്കെതിരെ ധാരാളം കമന്റുകളാണ് കുറിച്ചിരിക്കുന്നത്.

also read : ലൊക്കേഷനുകളുടെ എണ്ണം കേട്ടാൽ ഞെട്ടിപ്പോകും; വിദേശ രാജ്യങ്ങളിലേക്ക് ‘എമ്പുരാൻ’ ടീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration