കൊല്ലത്ത് സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിനിക്ക് പരിക്ക്; ബസ് ജീവനക്കാർ കസ്റ്റഡിയിൽ

kollam bus acc

കൊല്ലം കൊട്ടാരക്കര പുത്തൂരിൽ സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. പുത്തൂർ കല്ലുംമൂട്ടിൽ നിന്നും സ്വകാര്യ ബസിൽ കയറിയ വിദ്യാർത്ഥിനി പാണ്ടറ എന്ന സ്ഥലത്ത് എത്തിയപ്പോൾ ബസിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.

ബസ്സിന്‍റെ ഹൈഡ്രോളിക് വാതിലുകൾ അടക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ ഉടൻ തന്നെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനിയുടെ തലയ്ക്ക് പൊട്ടൽ ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വകാര്യ ബസ്സിലെ രണ്ട് ജീവനക്കാരേയും ബസ്സും പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ; വ്യാജ ഐഡി കാര്‍ഡുണ്ടാക്കി സ്വന്തം സംഘടനയിലെ ആളുകളെത്തന്നെ വഞ്ചിച്ച് പദവിയില്‍ എത്തിയ ആളാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി’: വി കെ സനോജ്

NEWS SUMMERY: Student injured after falling from private bus in Kottarakkara, Kollam. She is a 10th class student of Kottarakkara Marthoma Girls High School. The initial conclusion is that the hydraulic doors of the bus were not closed.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News