പഠിക്കാനായി ഓൺലൈൻ ഡെലിവറി; സൈക്കിളിൽ 40 കിലോമീറ്ററോളം സഞ്ചരിച്ച് വിദ്യാർത്ഥി

സമൂഹത്തിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും വീട്ടില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ പഠനം മുന്നോട്ട് കൊണ്ട് പോകുന്നവരാണ്. അതുപോലെ തന്നെ ജോലി ചെയ്ത സ്വന്തം പഠനചെലവും കുടുംബത്തിന്റെ കാര്യങ്ങളും കൂടെ നോക്കുന്ന വിദ്യാർത്ഥികളും നമുക്ക് ചുറ്റുമുണ്ട്. ഈയിടെ സമൂഹ മാധ്യമങ്ങളിൽ അത്തരമൊരു വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ ആയിരിക്കുകയാണ്. പഞ്ചാബിൽ നിന്നുള്ളതാണ് ഈ കാഴ്ചയെങ്കിലും നമ്മുടെ നാട്ടിലും ഉണ്ട്.

ALSO READ: വേഗം പോയി കുടിശിക തീർത്തോളൂ..! ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

സ്വയം പര്യാപ്തമായ വിദ്യാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ ഹതീന്ദർ സിംഗ് ആണ് പങ്കുവച്ചത്. പകൽ സമയത്ത് പട്യാലയിലെ ഐടിഐയിലെ വിദ്യാര്‍ത്ഥിയാണ് താനെന്ന് സൗരവ് ഭരദ്വാജ് പറയുന്നു. വൈകുന്നേരം 4 മുതൽ രാത്രി 11 വരെ സ്വിഗ്ഗിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നു. നാല് മാസമായി താന്‍ സ്വിഗ്ഗിയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നുണ്ടെന്നും അവന്‍ പറയുന്നു. ഒരു ദിവസത്തെ ഓർഡറുകൾ പൂർത്തിയാക്കിക്കഴിയുമ്പോഴേക്കും ഏകദേശം 40 കിലോമീറ്റർ സൈക്കിളില്‍ സഞ്ചരിക്കുമെന്നും അവന്‍ കൂട്ടി ചേര്‍ക്കുന്നു. അച്ഛന്‍ ഫോട്ടോഗ്രാഫറാണ്. പക്ഷേ സ്ഥിരവരുമാനമില്ല. അമ്മ സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ്.

ALSO READ: രാജ്യം സമ്പന്നരുടെ കൈകളിൽ ഒതുങ്ങുന്നു: ഡോ. പരകാല പ്രഭാകർ

സ്വിഗ്ഗിയിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് വീട്ടിലെ അത്യാവശ്യ ചിലവുകൾ നടന്നുപോകുന്നുണ്ടെന്നും സൗരവ് പറയുന്നുണ്ട്. ഏറെ അഭിമാനകരമായി തന്റെ പഠനവും വീട്ടിലെ ചിലവും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയുന്നുവെന്നും സൗരവ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News