അച്ഛനുമായി സ്വത്ത് തര്‍ക്കം; യുപിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന് പുറത്തുവെച്ച് വിഷം നല്‍കി അജ്ഞാതര്‍

CRIME

13കാരിയായ വിദ്യാര്‍ത്ഥിനിക്ക് സ്‌കൂളിന് പുറത്ത് വച്ച് വിഷം നിര്‍ബന്ധിച്ച് കഴിപ്പിച്ച അജ്ഞാതര്‍ക്കെതിരെ കേസെടുത്തു. ഉത്തര്‍ പ്രദേശിലെ പിലിഭിത്തിലെ ഗജ്‌റൌല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേവിപുര ഗ്രാമത്തിലാണ് സംഭവം.

വെള്ളിയാഴ്ച സ്‌കൂളിന് പുറത്ത് വച്ചാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും പിതാവുമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് അജ്ഞാതര്‍ പെണ്‍കുട്ടിക്ക് വിഷം നല്‍കിയത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് സംഭവത്തിന് പിന്നിലെന്നാണ് കുട്ടിയുടെ അമ്മാവന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നാലംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിനിയെ അവശനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ അധ്യാപകരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read : കൈവെള്ളയില്‍ പെട്രോള്‍ വാങ്ങുന്ന റീല്‍സെടുത്ത് പെണ്‍കുട്ടി; കമന്റുകളുമായി സോഷ്യല്‍മീഡിയ, വീഡിയോ

ചികിത്സ ലഭ്യമായതോടെ 13വയസുകാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഭവങ്ങള്‍ പെണ്‍കുട്ടി വിശദമാക്കിയത്. കൃഷി സ്ഥലത്തേച്ചൊല്ലി സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കം നില നിന്നിരുന്നുവെന്നാണ് കുട്ടിയുടെ അമ്മാവന്‍ ആരോപിക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അജ്ഞാതരായ മൂന്ന് പുരുഷന്മാര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

Also Read : മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു; നാല് വയസ്സുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച് അമ്മ; ക്രൂരത കൊല്ലത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News