‘ചലഞ്ച്‌ ദ ചലഞ്ചസ്‌’ പദ്ധതിക്ക് തുടക്കമിട്ട് സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകൾ

പുതുതലമുറ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ‘ചലഞ്ച്‌ ദ ചലഞ്ചസ്‌’ പദ്ധതിക്ക് തുടക്കമിട്ട് സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റുകൾ. ഡിജിറ്റൽ ആസക്തി, ലഹരി അടിമത്വം, സൈബർ ആക്രമണം, ലൈംഗികാതിക്രമം തുടങ്ങിയ വിഷയങ്ങളെ നേരിടാനായിട്ടാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്‌.ഇതേ തുടർന്ന് ഓൺലൈൻ ടോക്‌ ഷോയും ബോധവൽക്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടത്തും. ഓരോ വിഷയത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ ഓരോ മാസവും ഏറ്റെടുക്കും.

ALSO READ:സംസ്ഥാനമാകെ അട്ടപ്പാടി മോഡൽ നടപ്പാക്കാൻ തീരുമാനവുമായി കില

ആദ്യദിനം നടന്ന പരിപാടിയിൽ നാലായിരത്തിലധികം വിദ്യാർഥികളാണ്‌ ഓൺലൈനിലൂടെ പങ്കാളികളായത്‌.ലോക മാനസികാരോഗ്യ ദിനത്തിൽ ‘മാനസികാരോഗ്യവും ഡിജിറ്റൽ യുഗവും’ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തോടെ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്. . രണ്ടാമത്തെ എപ്പിസോഡിൽ ‘ആരോഗ്യപരമായ കുടുംബബന്ധവും പ്രാധാന്യവും’ എന്ന വിഷയത്തിൽ നടന്ന സംവാദവും നടന്നു.

സൂംപ്ലാറ്റ്‌ഫോമിലും എസ്‌പിസിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിലും യുട്യൂബ് ചാനലിലും പരിപാടികൾ കാണാനാകും. നോഡൽ ഓഫീസർമാർ മുഖേന വിദ്യാർഥികൾക്ക്‌ ഇതിനുള്ള അവസരമൊരുക്കും.

ALSO READ:ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

സംശയങ്ങൾക്ക്‌ വിദഗ്‌ധർ മറുപടി പറയും.മൊബൈൽ ഫോണിൽ അടക്കം ചെലവഴിക്കുന്ന സമയം സ്വയംനിരീക്ഷിക്കാനും ഉപയോഗം കുറയ്‌ക്കാനുമുള്ള മാർഗനിർദേശം കുട്ടികൾക്ക്‌ നൽകും. കളികളിലേക്കും വായനയിലേക്കും നയിക്കാനുള്ള പ്രോത്സാഹനവും ബോധവൽക്കരണവും പദ്ധതിയുടെ ഭാഗമാണ്‌. പരിസ്ഥിതി നശീകരണം അടക്കമുള്ള വിഷയങ്ങളിലും അവബോധം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News