ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ചികിത്സ ലഭിക്കാതെ മരിച്ചു; രാജസ്ഥാന്‍ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ചികിത്സ ലഭിക്കാതെ മരിച്ചതില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. രാജസ്ഥാന്‍ കേന്ദ്രസര്‍വകലാശാലയിലാണ് സംഭവം നടന്നത്. സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയും ലഡാക്ക് സ്വദേശിയുമായ ഡോല്‍മയുടെ മരണത്തിലാണ് പരസ്യ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.

Also Read- വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയല്‍ നടിയും ആണ്‍ സുഹൃത്തും അറസ്റ്റില്‍

ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ സര്‍വകലാശാലയിലെ ഡിസ്‌പെന്‍സറിയില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകി. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനി മരിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് തുടങ്ങിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

Also Read- ‘വൈവിധ്യങ്ങള്‍ തകര്‍ത്ത് നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമം; രാജ്യം ലജ്ജിച്ച് തല താഴ്ത്തുന്നു’: മുഖ്യമന്ത്രി

ഇന്നലെ രാത്രിയാണ് കോളജ് ഹോസ്റ്റല്‍ മുറിയില്‍ ഡോല്‍മ ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഡിസ്‌പെന്‍സറിയില്‍ എത്തിച്ചെങ്കിലും ചികിത്സ നല്‍കാനോ ആശുപത്രിയിലേക്ക് മാറ്റാനോ അധികൃതര്‍ തയാറായില്ല. അര മണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് എത്തിച്ച് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഡിസ്‌പെന്‍സറിയില്‍ എത്തിച്ചപ്പോള്‍ ഡോല്‍മക്ക് ജീവന്‍ ഉണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കേന്ദ്ര സര്‍വകലാശാലയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News