500 രൂപ പിന്‍വലിച്ചതിന് പിന്നാലെ ഒമ്പതാംക്ലാസ്സുകാരന്റെ അക്കൗണ്ട് ബാലന്‍സ് 87 കോടി രൂപ; ഒടുവില്‍ സംഭവിച്ചത്

ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിച്ച ശേഷം അക്കൗണ്ട് പരിശോധിച്ച ഒമ്പതാംക്ലാസ്സുകാരനും കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പണം പിന്‍വലിച്ചതിന് ശേഷം 87.65 കോടി രൂപയാണ് അക്കൗണ്ടില്‍ ബാലന്‍സ് കാണിച്ചിരുന്നത്.

വ്യക്തിപരമായ ആവശ്യത്തിനായി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനാണ് സൈഫ് അലി സൈബര്‍ എടിഎമ്മില്‍ എത്തിയത്. എന്നാല്‍ പണം പിന്‍വലിച്ച ശേഷം പരിശോധിച്ചപ്പോഴാണ് കോടികള്‍ അക്കൗണ്ട് ബാലന്‍സായി കണ്ടത്.

ബിഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. ഒരുവട്ടം കൂടി പരിശോധിച്ചെങ്കിലും അക്കൗണ്ട് ബാലന്‍സില്‍ വ്യത്യാസമുണ്ടായില്ല. തുടര്‍ന്ന് വിദ്യാര്‍ഥി അമ്മയെ വിവരം അറിയിച്ചു. അമ്മ ഗ്രാമത്തിലെ മറ്റൊരാളെ സംഭവം അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു.

Also Read : രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ മുന്‍ ബിജെപി എംഎല്‍എയ്ക്ക് മൂന്നു വര്‍ഷം തടവ്

തുടര്‍ന്ന് ഇയാള്‍ കസ്റ്റമര്‍ സര്‍വ്വീസിലെത്തി ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ 87.65 കോടി അക്കൗണ്ടില്‍ ഇല്ലെന്നും, യഥാര്‍ത്ഥ ബാലന്‍സായ 532 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും കണ്ടെത്തി. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

ഇത്രയും വലിയ തുക എങ്ങനെയാണ് വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് എന്ന കാര്യത്തില്‍ നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ്‍ ബാങ്ക് അന്വേഷണം ആരംഭിച്ചു. അഞ്ച് മണിക്കൂറാണ് ഇത്രയും വലിയ തുക വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News