‘ഞങ്ങക്കും ണ്ടാവൂലെ പൂതി, മഴയത്ത് ഫുട്‍ബോൾ കളിക്കാനും, ചൂണ്ടയിടാനുമൊക്കെ’, മലപ്പുറത്തെ മാത്രം എപ്പഴും മഴ അവധിയിൽ നിന്ന് ഒഴിവാക്കുന്നു; വൈറലായി വിദ്യാർത്ഥിയുടെ വീഡിയോ

മഴ അവധി ലഭിക്കാത്തതിനാൽ പത്തനംതിട്ട കലക്ടറെ വിളിച്ച് നിരവധി കുട്ടികൾ ആത്മഹത്യാ ഭീഷണി മുഴക്കിയതും, പരാതി പറഞ്ഞതും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. വിളിച്ച് പരാതി പറഞ കുട്ടികളെ ഉപദേശിച്ചു വിട്ടിട്ടാണ് സംഭവത്തിൽ ജില്ലാ കലക്ടർ പരിഹാരം ഉണ്ടാക്കിയത്. ഇപ്പോഴിതാ മലപ്പുറത്തിന് മഴ അവധിയില്ല, മലപ്പുറത്തെ തഴഞ്ഞു എന്ന തരത്തിൽ ഒരു വിദ്യാർത്ഥി പങ്കുവെച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ‘വാഹനത്തിൽ പകുതിയിലേറെ ഇന്ധനം, കല്ലും മണ്ണും കയറാതെ കാബിൻ ലോക്ക് ആവും’, ‘അർജുൻ തിരിച്ചുവരും’; അത് ഉറപ്പിച്ചു പറയാൻ കുടുംബം പറയുന്ന കാരണങ്ങൾ

രസകരമായ വിഡിയോയിൽ ആദ്യം രോഷാകുലനായി സംസാരിക്കുന്ന വിദ്യാർത്ഥി അവസാനം ആവുമ്പോഴേക്കും സെന്റിമെന്റൽ ആവുകയും, ഞങ്ങക്കും ണ്ടാവൂലെ പൂതി, മഴയത്ത് ഫുട്‍ബോൾ കളിക്കാനും ചൂണ്ടയിടാനുമൊക്കെ എന്ന് പറയുകയും ചെയ്യുന്നുണ്ട്. മഴ കനത്തത് മൂലം കോഴിക്കോടും പാലക്കാടുമെല്ലാം അവധി നൽകിയപ്പോൾ മലപ്പുറത്ത് മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഇല്ലായിരുന്നു. ഇതാണ് വിഡിയോയിൽ വിദ്യാർത്ഥി ചൂണ്ടിക്കാട്ടുന്നത്.

ALSO READ: ‘ഇതാണ് മോനെ പാമ്പ്’, ‘ആഹാ എന്താ ബ്യൂട്ടി’, പന്ത്രണ്ട് അടി നീളം, നല്ല ഒത്ത ശരീരം; പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ

നിരവധി ആളുകളാണ് ഈ വീഡിയോ ഇപ്പോൾ പങ്കുവെക്കുന്നത്. വീഡിയോയുടെ അവസാനമുള്ള വിദ്യാർത്ഥിയുടെ അപേക്ഷയാണ് ഏറ്റവും രസകരമായ ഒന്നായി വീഡിയോ പങ്കുവെച്ചവർ പറയുന്നത്. മലപ്പുറത്തിന് എന്തുകൊണ്ട് അവധി നൽകിയില്ല എന്ന് പറഞ്ഞ വിദ്യാർത്ഥി ദേഷ്യത്തിനൊടുവിൽ നിഷ്കളങ്കനായാണ് അവധി തരുമോ എന്ന് ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News