യുപിയില്‍ പട്ടാപ്പകല്‍ 21കാരിയെ തലയ്ക്ക് വെടിവച്ചു കൊലപ്പെടുത്തി; പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് സംഭവം

അതീഖ് അഹമ്മദിന്‌റെയും സഹോദരന്‌റെയും കൊലപാതകങ്ങള്‍ക്ക് പിന്നാലെ യുപിയില്‍ വീണ്ടും തോക്കെടുത്ത് ക്രിമിനലുകള്‍. കോളേജില്‍ പരീക്ഷ എ‍ഴുതി മടങ്ങിയ റോഷ്നി അഹിര്‍വാര്‍ (21) ആണ്  പട്ടാപ്പകല്‍ നടുറോഡില്‍  വെടിയേറ്റ് കൊല്ലപ്പെട്ടത്.   ജലാവുന്‍ ജില്ലയില്‍ രാവിലെ 11 മണിയോടെയാണ് സംഭവം.

“>

പള്‍സര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ റോഷ്നിയുടെ അടുത്തെത്തി തലയില്‍ വെടിവച്ചിട്ട് തോക്ക് ഉപേക്ഷിച്ച്  കടന്നുകളയുകയായിരിന്നു. നാട്ടുകാര്‍ ഓടിക്കൂടി പ്രതികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ക‍ഴിഞ്ഞില്ല. പൊലീസ് സ്റ്റേഷന് 200 മീറ്റര്‍ മാത്രം അകലെയാണ് കൊലപാതകം നടന്നത്. അക്രമികള്‍ ഉപയോഗിച്ചത് ഇന്ത്യന്‍ നിര്‍മ്മിത തോക്കാണെന്ന്  വ്യക്തമായി. സംഭവത്തിന് പിന്നാലെ റോഷ്നിയുടെ മാതാപിതാക്കള്‍ രാജ് അഹിര്‍വാര്‍ എന്നയാള്‍ക്കെതിരെ കേസ് നല്‍കി. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

യൂണിഫോമില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍  സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. രാഷ്ട്രീയ ജനതാദള്‍ അവരുടെ ട്വിറ്റര്‍ പേജില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചു. നിരവധിയാളുകളാണ് സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.

ജലാവുന്‍ റാം ലഖന്‍ പട്ടേല്‍ മഹാവിദ്യാലയയിലെ രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിനിയാണ് റോഷ്നി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News