മധ്യപ്രദേശിലെ ഛദ്ദാര്‍പൂരില്‍ വിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊന്നു. 55കാരനായ സുരേന്ദ്ര കുമാര്‍ സക്‌സേനയാണ് കൊല്ലപ്പെട്ടത്. ദാമോര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടൊയിലറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ സ്‌കൂളില പ്രിന്‍സിപ്പാളാണ് ഇദ്ദേഹം.
ALSO READ: തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
സക്‌സേനയെ പിന്തുടര്‍ന്നെത്തിയ വിദ്യാര്‍ഥിയ ഇദ്ദേഹത്തെ വെടി വെയ്ക്കുകയായിരുന്നു. തലയിലാണ് സക്‌സേനയ്ക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടതോടെ സ്‌കൂള്‍ മുഴുവന്‍ പരിഭ്രാന്തിയിലായി. പിന്നാലെ പ്രിന്‍സിപ്പിലിന്റെ മുറിയിലേക്ക് സ്റ്റാഫുകളെത്തുമ്പോള്‍, ശുചിമുറിയില്‍ രക്തത്തില്‍ കുളിച്ച് ഇദ്ദേഹം കിടക്കുന്നതാണ് കാണുന്നത്.
ALSO READ: തിരുവനന്തപുരത്ത് റൂട്ട് കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിൽ കുടുങ്ങിയതായി പരാതി
സക്‌സേനയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വിദ്യാര്‍ഥി, അദ്ദേഹത്തിന്റെ ടൂവിലറിലാണ് രക്ഷപ്പെട്ടിരിക്കുന്നത്. പ്രതിക്കൊപ്പം മറ്റൊരു വിദ്യാര്‍ഥിയും രക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും അച്ചടക്ക നടപടി നേരിട്ടിട്ടുള്ളവരാണ. ഇവര്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സക്‌സേനയുടെ കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. ചിലര്‍ അനധികൃതമായ ചില പ്രവര്‍ത്തനങ്ങള്‍ക്കായി സക്‌സേനയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നെന്നും അതിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നുമാണ് കുടുംബം പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here