കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന ദമ്പതിമാര്‍ അറസ്റ്റില്‍

കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ നാഗരാജപുരം കെ.ജെ. അപ്പാര്‍ട്ട്മെന്റിലെ സുജയ്(31) ഭാര്യ കോട്ടയം സ്വദേശി രേഷ്മ എന്നിവരെയാണ് കണ്ണൂരില്‍  നിന്നും അറസ്റ്റ് ചെയ്തത്.

എടയാര്‍പാളയം സ്വദേശി രാജന്റെ മകള്‍ സുബുലക്ഷ്മി(20)യാണ് കഴിഞ്ഞദിവസം പൊള്ളാച്ചി കോട്ടാംപട്ടിയിലെ സുജയിന്റെ ഫ്ളാറ്റില്‍ പ്രതികള്‍ കുത്തിക്കൊന്നത്. തുടര്‍ന്ന് ഒളിവില്‍പോയ ദമ്പതികളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒമ്പതുതവണ സുബുലക്ഷ്മിയുടെ ശരീരത്തില്‍ കുത്തേറ്റു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രതിയായ സുജയ് ഓടിപ്പോകുന്ന ദൃശ്യങ്ങളും കണ്ടെത്തി. സുജയും സുബുലക്ഷ്മിയും അടുപ്പത്തിലായിരുന്നു. പിന്നീട് സുജയ് മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.

കഴിഞ്ഞദിവസം, സുജയിന്റെ ഭാര്യ നാട്ടില്‍പ്പോയ വിവരമറിഞ്ഞ് സുബുലക്ഷ്മി പൊള്ളാച്ചിയിലെ വീട്ടിലെത്തി സുജയുമായി വഴക്കുണ്ടാക്കി. ഇതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് തമിഴ്നാട് പൊലീസ് നല്‍കുന്നവിവരം. പ്രതികളെ തമിഴ്നാട് പോലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News