രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥിയുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചു

കോഴിക്കോട് എൻഐടിയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച ദളിത് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ നാലാം വർഷ വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിന്റ ഒരു വർഷത്തേക്കുള്ള സസ്പെൻഷൻ നടപടി വിദ്യാർത്ഥി സമരത്തെ തുടർന്നാണ് നടപടി പിൻവലിച്ചത്. സസ്പെൻസസ്പെൻഷനെ തുടർന്ന് വൈശാഖ് നൽകിയ അപ്പീലിൽ ഹിയറിങ്ങിന് വിളിക്കുന്നത് വരെയാണ് സസ്പെൻഷൻ പിൻവലിച്ചത്.

Also Read; മട്ടന്നൂർ സഹകരണ ബാങ്കിലെ നിയമനം; യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ തമ്മിലടി

’ഇന്ത്യ രാമ രാജ്യമല്ല ‘ എന്ന പ്ലക്കാര്‍ഡുയര്‍ത്തി കോഴിക്കോട് എന്‍.ഐ.ടി ക്യാമ്പസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി വൈശാഖിനെ ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്‍.ഐ.ടി സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു.

Also Read; ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച റബര്‍ കര്‍ഷകര്‍ നിരാശയില്‍; കേന്ദ്രം നിലകൊള്ളുന്നത് ടയര്‍ കമ്പനികള്‍ക്ക് വേണ്ടിയെന്ന് കര്‍ഷകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News