ബലാത്സംഗ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പല തവണ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു

ജാർഖണ്ഡിലെ റാഞ്ചിയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു. സമീദ് കശ്യപ് എന്ന അധ്യാപകനാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. അധ്യാപകൻ ഇരയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. ഇരയുടെ വൈദ്യപരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

also read :വയനാട് അപകടം; അത്യന്തം വേദനാജനകം; അനുശോചനം അറിയിച്ച് സ്പീക്കർ എ എൻ ഷംസീർ

പ്രതി ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

also read :വിൽപ്പനക്കെത്തിച്ച 5.58ഗ്രാം MDMA മയക്കുമരുന്നുമായി മുക്കത്ത് യുവാവ് പൊലീസ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News