ഒൻപതാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആർഎസ്എസ് നേതാവ് പിടിയിൽ

കോട്ടയം പള്ളിക്കത്തോട് അരവിന്ദാ സ്കൂൾ ഹോസ്റ്റലിൽ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ RSS നേതാവ് റിമാൻഡിൽ. ബാലഗോകുലത്തിൻ്റെ സജീവ പ്രവർത്തകനാണ് പിടിയിലായ പൊൻകുന്നം ചെറുവള്ളി സ്വദേശി വിഷ്ണു(30 ). ഹോസ്റ്റലിലെ വാർഡനാണ് പിടിയിലായ വിഷ്ണു.

ആലപ്പുഴ സ്വദേശിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പള്ളിക്കത്തോട് പൊലീസ് കേസെടുത്തത്.
ആറുമാസത്തോളമായി നടന്ന പീഡന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുട്ടിയെ നിരന്തരമായി പീഡനത്തിന് ഇരയാക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന്, കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന മാതാപിതാക്കൾ കുട്ടിയുടെ പരാതി ചൈൽഡ് ലൈന് ഓൺലൈനായി നൽകുകയായിരുന്നു.

തുടർന്ന്, ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി അന്വേഷിച്ച ശേഷം റിപ്പോർട്ട് പള്ളിക്കത്തോട് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടുകൂടി പ്രതിയെ കോടതി നടപടികൾക്ക് ശേഷം റിമാൻഡ് ചെയ്തു സജീവ BJP ,ബാലഗോകുലം പ്രവർത്തകനായിരുന്നു കേസിൽ പിടിയിലായ വിഷ്ണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News