കോന്‍ ബനേഗ ക്രോർപതിയിൽ ഒരു കോടി നേടിയത് 14കാരൻ; ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയായി മായങ്ക്

അമിതാഭ് ബച്ചൻ ക്വിസ്റ്റ് മാസ്റ്ററായെത്തുന്ന ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയാണ് കോന്‍ ബനേഗ ക്രോർപതി. ഇപ്പോഴിതാ ഈ ഷോയിൽ ഒരു കോടി രൂപ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി 14 കാരന്‍. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മായങ്കാണ് ഇത്തവണത്തെ വിജയി. ഷോയുടെ 15-ാം പതിപ്പിൽ 16-ാമത്തെ ചോദ്യത്തിന് ഉത്തരം നല്‍കിയതോടെ ഒരു കോടി രൂപ മായങ്കിന് സ്വന്തമാവുകയായിരുന്നു.

also read: കൊല്ലത്ത് വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു

അതേസമയം ഒരു കോടി രൂപ സമ്മാനം നേടുന്നതിനിടെയുള്ള ചോദ്യങ്ങള്‍ക്കിടെ ലൈഫ് ലൈനുകളൊന്നും തന്നെ ഉപയോഗിക്കാതെ മായങ്ക് 3.2 ലക്ഷം രൂപയുടെ സമ്മാനം സ്വന്തമാക്കി. പിന്നീട് 12.5 ലക്ഷം രൂപയുടെ ചോദ്യത്തിനാണ് മായങ്ക് തന്‍റെ ആദ്യ ലൈഫ് ലൈന്‍ ഉപയോഗിക്കുന്നത്. 15 ചോദ്യങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ മായങ്കിന് കഴിഞ്ഞു. ഇതോടെ ഒരു കോടി രൂപയുടെ ചോദ്യത്തിലേക്ക് മായങ്കെത്തി.

ചോദ്യം ഇങ്ങനെയായിരുന്നു “പുതിയതായി കണ്ടെത്തിയ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഭൂപടം സൃഷ്ടിച്ചതിന്‍റെ ബഹുമതി ഏത് യൂറോപ്യൻ കാർട്ടോഗ്രാഫറാണ്?” എന്ന ചോദ്യമായിരുന്നു ഒരു കോടി രൂപ വിലയുള്ള ചോദ്യം. എബ്രഹാം ഒർട്ടേലിയസ്, ജെറാഡസ് മെർകാറ്റർ, ജിയോവാനി ബാറ്റിസ്റ്റ ആഗ്നീസ്, മാർട്ടിൻ വാൾഡ്സീമുള്ളർ. എന്നിങ്ങനെ നാല് പേരുകളായിരുന്നു ഉണ്ടായിരുന്നത്. സംശയമേതുമില്ലാതെ മായങ്ക് മാർട്ടിൻ വാൾഡ്‌സീമുള്ളറിന്‍റെ പേര് പറഞ്ഞു. ഇതോടെ സമ്മാനമായ ഒരു കോടി രൂപ മായങ്ക് നേടി.

also read: ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ

ഏറ്റവും ഒടുവിലായി ഏഴ് കോടി രൂപയ്ക്കുള്ള ചോദ്യത്തിന് മായങ്ക് ശ്രമം നടത്തിയെങ്കിലും ഉത്തരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മാതാപിതാക്കളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് തനിക്ക് വിജയം നേടിതന്നതെന്നും മായങ്ക് കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കളും ആതിഥേയനായ അമിതാഭ് ബച്ചനും നൽകിയ പിന്തുണയ്ക്ക് മായങ്ക് നന്ദി പറഞ്ഞു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍, മായങ്കിനെ അഭിനന്ദിച്ച് ട്വിറ്ററില്‍ (x) കുറിപ്പെഴുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News