പഠനത്തോടൊപ്പം ഡെലിവറി ബോയ് ആയി ജോലി; ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നത് ലക്ഷ്യം

വീട്ടുകാരുടെ ആശ്രയമില്ലാതെ സ്വന്തമായി ജോലി ചെയ്ത് പഠിക്കുന്ന കുട്ടികള്‍ അപൂര്‍വമാണ്. അത്തരമൊരു വിദ്യാര്‍ത്ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. പഞ്ചാബില്‍ നിന്നുള്ള ഈ വീഡിയോ ഹതീന്ദര്‍ സിംഗ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് പങ്കുവച്ചത്.

വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു,’ഐ.ടി.ഐ പഠിച്ച്, ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന പട്യാലയില്‍ നിന്നുള്ള ഈ സഹോദരന്റെ കഥയുമായി നമുക്ക് ദിവസം തുടങ്ങാം. @സ്വിഗ്ഗി ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്നതിനായി അവന്‍ ദിവസവും 40 കിലോമീറ്റര്‍ പെഡല്‍ ചവിട്ടുന്നു.കുടുംബത്തെ സഹായിക്കാന്‍ അവന്‍ ഈ ജോലി ചെയ്യുന്നു.’

ALSO READ: പി ജി ഡോക്ടറുടെ ആത്മഹത്യ; സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

വീഡിയോയില്‍ സൈക്കിളില്‍ സ്വിഗ്ഗി ഓര്‍ഡറുകളുമായി പോകുന്ന വിദ്യാര്‍ത്ഥിയെ കാണാം. നാല് മാസമായി താന്‍ സ്വിഗ്ഗിയില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നുണ്ടെന്നും പകല്‍ സമയത്ത് പട്യാലയിലെ ഐടിഐയിലെ വിദ്യാര്‍ത്ഥിയാണ് താനെന്നും സൗരവ് ഭരദ്വാജ് പറയുന്നു. വൈകുന്നേരം 4 മുതല്‍ രാത്രി 11 വരെ സ്വിഗ്ഗിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നു. ഒരു ദിവസത്തെ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കിക്കഴിയുമ്പോഴേക്കും ഏകദേശം 40 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിക്കുമെന്നും അവന്‍ കൂട്ടി ചേര്‍ത്തു.

ALSO READ: ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്ന് ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പ്

ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നതാണ് തന്റെ ലക്ഷ്യം, എന്നാല്‍ താത്കാലികമായി മറ്റ് സര്‍ക്കാര്‍ ജോലിക്കായുള്ള തയ്യാറെടുപ്പുകളും നടത്തുന്നു. അച്ഛന്‍ ഫോട്ടോഗ്രാഫറാണ്. പക്ഷേ സ്ഥിരവരുമാനമില്ല. അമ്മ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. സ്വിഗ്ഗിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും വീട്ടിലേക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ തനിക്ക് കഴിയുന്നു. ഇത് കുടുംബത്തിന് ഏറെ ആശ്വാസമാണെന്നും അവന്‍ പറയുന്നു. സൗരവ് ഭരദ്വാജിന് പിന്തുണയുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News