നീറ്റ് പരീഷാസമ്പ്രദായം അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ; പരീക്ഷകള്‍ റദ്ദാക്കി പുന:പരീക്ഷ നടത്താനാവശ്യപ്പെട്ട് ദില്ലിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

നീറ്റ് പരീഷാസമ്പ്രദായം അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ നടത്തുന്നതിനുളള അധികാരം ഓരോ സംസ്ഥാനങ്ങള്‍ക്കും തിരികെ നല്‍കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു. അതേസമയം നീറ്റ് പരീക്ഷകള്‍ റദ്ദാക്കണമെന്നും പുന;പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ദില്ലിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചു.

Also Read; പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് കൊടുങ്ങല്ലൂർ സ്വദേശിനി എയ്ഞ്ചൽ

വിദ്യാഭ്യാസ മേഖലയില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന തെറ്റായ നയങ്ങളാണ് പൊതുപ്രവേശനാ പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് കാരണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കിയ കേന്ദ്രീകരണം, വാണിജ്യ, വര്‍ഗീയവല്‍ക്കരണം എന്നിവയുടെ ഫലമാണിത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. നീറ്റ് പരീക്ഷാ സമ്പ്രദായം തന്നെ അവസാനിപ്പിക്കണം. പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് അതാത് സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കണമെന്നും സിപിഐഎം പിബി ആവശ്യപ്പെട്ടു.

Also Read; നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

കേന്ദ്രസര്‍ക്കാര്‍ ക്രമക്കേടുണ്ടെന്ന് സമ്മതിച്ച സാഹചര്യത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും പിബി ആവശ്യപ്പെട്ടു. അതേസമയം ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ നീറ്റ് പരീക്ഷ പൂര്‍ണമായും റദ്ദാക്കി വീണ്ടും പുനപരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു. 24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് നഷ്ടപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ഏറെ വൈകിയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കൗണ്‍സിലിംഗ് പ്രവേശനം ഉള്‍പ്പെടെ നഷ്ടപ്പെടുമെന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News