അച്ചൻകോവിൽ തൂവൽമല വനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷപെടുത്തി

മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ കൊല്ലം അച്ചൻകോവിൽ തൂവൽമല വനത്തിൽ അകപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. 29 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമാണ് കാട്ടിൽ അകപ്പെട്ടത്. രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. നിർജലീകരണം മാത്രമാണ് കുട്ടികൾക്ക് നിലവിലുള്ള ആരോഗ്യപ്രശ്നം.ഇവർക്ക് കോട്ടവാസലിൽ വെച്ച് തന്നെ ചികിത്സ ലഭ്യമാക്കിഒഴിവായത് 10 മണിക്കൂറിലധികം നീണ്ട ആശങ്ക.

ALSO READ: ബാംഗ്ലൂര്‍ ട്വന്റി ട്വന്റി; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കൊല്ലം ക്ലാപ്പന എസ്‌വിഎച്ച്എസ്എസ്‌സി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ. പൊലീസും വനപാലകരും ഡിവൈഎഫ്ഐ പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിന് ഒപ്പമുണ്ടായിരുന്നു. ക്യാമ്പിന്റെ ഭാ​ഗമായാണ് കുട്ടികൾ ഇവിടെയെത്തിയത്.

ALSO READ: വില്‍പ്പന നിരക്കില്‍ വന്‍ വർധനവ് : ടിവിഎസിന്റെ ജനപ്രീതി ഉയരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News