മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞു. നടപടി നേരിട്ട ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകന്‍ ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞത്. കോളേജ് കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നടപടി. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വെച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കെഎസ്‌യു നേതാവടക്കമുള്ള വിദ്യാര്‍ത്ഥികളായിരുന്നു ഇതിന് പിന്നില്‍. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ക്ലാസ് മുറിയില്‍ കളിച്ചും ചിരിച്ചും നടക്കുന്നതിന്റെയും, അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നത്.
also read- എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അംഗങ്ങള്‍ക്കെതിരെ കേസെടുത്ത് മണിപ്പൂര്‍ സര്‍ക്കാര്‍
ക്ലാസിലെ ചില വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. ഇതിന് പിന്നാലെ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here