അംബേദ്ക്കര്‍ ചിത്രം സ്റ്റാറ്റസാക്കിയ 16കാരനെ ആക്രമിച്ച് വിദ്യാര്‍ത്ഥികള്‍; സംഭവം യുപിയില്‍

Attack

യുപിയില്‍ 16കാരനായ ദളിത് വിദ്യാര്‍ത്ഥിയെ ആക്രമിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ബിആര്‍ അംബേദ്ക്കറിന്റെ ചിത്രം പോസ്റ്റ് ചെയ്ത പതിനാറുകാരനെ മറ്റ് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയും ജയ് ശ്രീറാമെന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ചയാണ് സംഭവം.

ALSO READ:  ജഡ്‌ജിമാർ രാജിവച്ച്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് വെല്ലുവിളി: ജസ്റ്റിസ്‌ ബിആർ ഗവായ്‌

വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ അപ്പ്‌ലോഡ് ചെയ്തത്.

ALSO READ:  ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ബിജെപി അംഗങ്ങളാക്കി; വെട്ടിലായി ഗുജറാത്തിലെ ആശുപത്രി

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News