തേനീച്ചകൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ബോധവത്ക്കരണമേറ്റെടുത്ത് വിദ്യാര്‍ഥികള്‍. അരസംപാളയത്തെ അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് തേനീച്ച കൃഷിയുടെ പ്രചാരകര്‍.
ശരീരത്തിന് ആവശ്യമുള്ളതും നല്ല പോഷക സമ്പുഷ്ടവുമായ ഒന്നാണ് തേന്‍, അതിനാല്‍ത്തന്നെ വളരെ ചെറിയ രീതിയില്‍ തുടങ്ങിയാലും പിന്നീട് അതിനെ വലിയ രീതിയില്‍ വികസിപ്പിച്ചെടുക്കാമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പഠനത്തിന്റെ ഭാഗമായാണ് ബോധവത്ക്കരണമെങ്കിലും തേനീച്ചകൃഷി വ്യാപിപ്പിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം.
പരിപാടിക്ക് നേതൃത്വം നല്‍കുന്നതില്‍ ഭൂരിപക്ഷം പേരും മലയാളി വിദ്യാര്‍ഥികള്‍ തന്നെ. തേനീച്ചവളര്‍ത്തലിന് കാര്‍ഷിക മേഖലയ്ക്ക് ഒത്തിരി സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അതിനെക്കുറിച്ചു കര്‍ഷകരില്‍ അവബോധമുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അമൃതയിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.
കോളേജ് ഡീന്‍ ഡോ. സുധീഷ് മണലില്‍, കോര്‍ഡിനേറ്റര്‍ ഡോ ശിവരാജ് പി, ക്ലാസ്സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. സത്യപ്രിയ ഇ, ഗ്രൂപ്പ് ഫെസിലിറ്റേറ്റര്‍മാരായ ഡോ. പ്രിയ ആര്‍, ഡോ. പാര്‍ത്ഥസാരഥി എസ്, ഡോ, വിആര്‍ മഗേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളായ കീര്‍ത്തന, നവ്യ, സായ് ശ്രേയ, ഐശ്വര്യ, ആദിത്യന്‍, കാവ്യ, ആര്‍ദ്ര, സായ് ശോഭന, സോനിഷ്, നിദിന്‍, ദേവിക, സിവാനി, പൃഥ്വിരാജ്, ഗോപിക, സുധീന്ദ്ര എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here