രാവിലെ ഉണരാത്തതിന് പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ട് സ്‌കൂള്‍ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ദാരുണമായ സംഭവം. പത്തുവയസുകാരന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
Also Read : ചായ നല്‍കാന്‍ വൈകി, മകളും മരുമകളുമായി വഴക്കിട്ട ശേഷം 65കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു
ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നചികേത വിദ്യാ സന്‍സ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രഞ്ജിത് സോളങ്കിയ്‌ക്കെതിരെ കേസ് എടുത്തതെന്ന് പൊലിസ് പറഞ്ഞു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടുന്നതായി അറിഞ്ഞാണ് ഒരാഴ്ച മുന്‍പ് അവിടെയെത്തിയതെന്ന് പരാതിക്കാരന്‍ പറയുന്നു.
മകന്റെ കാലില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെങ്കിലും ഭയം കൊണ്ട് മകന്‍ ആദ്യം ഒന്നും പറയാന്‍ തയ്യാറായില്ല. പിന്നീട് രാവിലെ ഉണരാന്‍ വൈകിയതിന് സോളങ്കി താന്‍ ഉള്‍പ്പടെ പന്ത്രണ്ട് കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിപ്പിച്ചതായി അവന്‍ പറയുകായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Also Read : കൊല്ലത്ത് യുവതി തീ കൊളുത്തി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ്
അതേസമയം, ജില്ലാ പ്രൈമറി എജ്യുക്കേഷന്‍ ഓഫീസര്‍ നടത്തിയ സമാന്തര അന്വേഷണത്തില്‍ രജിസ്ട്രേഷന്‍ ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഹോസ്റ്റല്‍ സൗകര്യമുള്ള റെഗുലര്‍ സ്‌കൂളാണ് ഇതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ ഇത് ഒരു സ്‌കൂളല്ലെന്നും ഗുരുകുലമാണെന്നും ഉപനിഷത്തുക്കളും രാമയാണവും വേദങ്ങളും പഠിപ്പിക്കുന്നതിനായി ഒരു ട്രസ്റ്റ് നടത്തുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here