ടീച്ചറോടുള്ള പ്രതികാരം; കസേരയ്ക്ക് താഴെ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍; സംഭവം ഹരിയാനയിൽ

ഹരിയാനയിൽ ടീച്ചറോടുള്ള പകയിൽ അധ്യാപികയുടെ കസേരയ്ക്കടിയിൽ റിമോട്ട് പടക്ക ബോംബ് പൊട്ടിച്ച് വിദ്യാർത്ഥികൾ. ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥികളെ വഴക്ക് പറഞ്ഞതിനാണ് കുട്ടികൾ പ്രതികാരം ചെയ്തത്. സംഭവത്തിൽ അധ്യാപികയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വനിത അധ്യാപിക കസേരയിൽ ഇരുന്ന സമയത്ത് പടക്കങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബോം​ബ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോ​ഗിച്ച് പൊട്ടിക്കുകയായിരുന്നു.

Also read:പാലക്കാട് തെരഞ്ഞെടുപ്പ് ആവേശചൂടിന് ഇന്ന് കൊട്ടിക്കലാശം

വിദ്യാർത്ഥികൾ പ്രതികാരം തീർത്തത് സയൻസ് അധ്യാപികയോടായിരുന്നു. സയൻസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളെ അധ്യാപിക വഴക്ക് പറഞ്ഞിരുന്നു. ഇതോടെ അധ്യാപികയോട് വൈരാ​ഗ്യം തോന്നിയ വിദ്യാർത്ഥികൾ യൂട്യൂബിൽ നോക്കി പടക്കം നിർമിക്കാൻ പഠിക്കുകയും അതുപയോഗിച്ച് അധ്യാപികയോടുള്ള പ്രതിപ്രകാരം തീർക്കാൻ ശ്രമിക്കുകയുമായിരുന്നു. ക്ലാസിലെത്തി അധ്യാപിക കസേരയിൽ ഇരുന്നതോടെ കൂട്ടത്തിൽ ഒരു വിദ്യാർത്ഥി റിമോട്ട് ഉപയോ​ഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു.

Also read:ആയത്തൊള്ള ഖമേനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്: പിൻഗാമിയെ കണ്ടെത്തി ഇറാൻ

പൊട്ടിത്തെറിയുടെ ആഘാതത്തിൽ അധ്യാപികയുടെ പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വാരീകരിച്ചു. സംഭവത്തിൽ 15 പേരുള്ള ക്ലാസിൽ 13 പേരെയാണ് സ്കൂൾ പുറത്താക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News