‘കാത്തിരുന്നത് രണ്ടു പതിറ്റാണ്ട്, ഇത് സന്തോഷ കണ്ണീർ’; എസ് എഫ് ഐ യുടെ വിജയത്തിൽ വൈകാരികമായി പുണർന്ന് പെൺകുട്ടികൾ

മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിങ് കോളജിലെ എസ് എഫ് ഐ വിദ്യാർത്ഥികൾക്ക് ഇത് അഭിമാനത്തിന്റെയും ആഹ്ളാദത്തിന്റേയും നിമിഷം കൂടിയാണ്.മാനന്തവാടി കോളജിലെ യു ഡി എസ് എഫിന്റെ രണ്ട് ദശാബ്ദക്കാലത്തെ ഭരണ കുത്തകക്കാണ് കോളജിലെ എസ് എഫ് ഐയുടെ വിജയത്തിലൂടെ അവസാനം കണ്ടത്. ഇപ്പോഴിതാ വിജയം ആഘോഷിക്കുന്ന മാനന്തവാടിയിലെ വിദ്യാർത്ഥികളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലാകുന്നത്.

ALSO READ:വിജയ് ഇങ്ങനെ അഭിനയിക്കുന്നത് കാണുന്നത് ആദ്യം, സോഷ്യൽ മീഡിയയിൽ തരംഗമായി പാർത്ഥിപൻ, ബാലയ്യ സിനിമ ലിയോയ്ക്ക് വെല്ലുവിളിയാകുമോ?

തീർത്തും വൈകാരികമായാണ് വിദ്യാർത്ഥികൾ എസ് എഫ് ഐയുടെ വിജയം ആഘോഷിക്കുന്നത്. എസ് എഫ് ഐയുടെ കൊടിയുമേന്തി വിജയം ആഘോഷിക്കുന്നതിനിടെ വിദ്യാർത്ഥിനി സന്തോഷം കൊണ്ട് കരയുകയാണ്. ഇതുകണ്ട് മറ്റൊരു വിദ്യാർത്ഥിനി കണ്ണീർ തുടച്ചു കൊടുക്കുന്നതും വൈറലായ വീഡിയോയിൽ കാണാം. രണ്ട് ദശാബ്ദക്കാലത്തെ യു ഡി എസ് എഫിന്റെ കോളേജിലെ തെരെഞ്ഞെടുപ്പ് ഭരണത്തിന് അന്ത്യം കുറിച്ചതിന്റെ ഇരട്ടി സന്തോഷവും ഇവരുടെ ആഹ്ളാദ പ്രകടനത്തിൽ കാണാൻ കഴിയും. അത്രമേൽ അർഹതപ്പെട്ട വിജയം കൂടിയായിരുന്നു മാനന്താവാടി കോളേജിലെ വിദ്യാർത്ഥികൾക്കിത്.

ALSO READ:‘ഈ പടത്തലവനെ സ്വീകരിച്ച ജനലക്ഷങ്ങൾക്ക് നന്ദി’; പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി

അതേസമയം കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 38 ൽ 36 കോളേജുകളിലും എസ് എഫ് ഐയ്ക്കായിരുന്നു വിജയം. എസ് എഫ് ഐയുടെ ഈ വിജയത്തിൽ പി എം ആർഷോ പങ്കുവെച്ച ഒരു ഫേസ്ബുക് പോസ്റ്റിൽ സഖാവ് ധീരജിന്റെ അമ്മയുടെ കമന്റും ഏറെ ചർച്ചയായിരുന്നു. ‘പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ബലി കൊടുത്ത ഒരു മകന്റെ അമ്മയുടെ വേദനയില്‍ കുതിര്‍ന്ന ഹൃദയാഭിവാദ്യം’, എന്നാണ് കമന്റായി ധീരജിന്റെ അമ്മ കുറിച്ചത്.തെരഞ്ഞെടുപ്പ് വിജയത്തെ ധീരോജ്ജ്വലം എന്നാണ് പി എം ആർഷോ അടക്കമുള്ള സംസ്ഥാന നേതാക്കൾ വിശേഷിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News