പാലക്കാട് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടതല്ല് ; ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് കുമരനെല്ലൂരിൽ വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ചേരിതിരിഞ്ഞ് വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത്. നടുറോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കുമരനെല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

Also read: ശബരിമല; രണ്ട് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി എം ബി രാജേഷ്

സ്കൂളിന് മുന്നിലെ ബസ്റ്റോപ്പിൽ വെച്ചുണ്ടായ സംഘർഷം നടു റോഡിൽ വരെയെത്തി. നിലത്തുവീണ വിദ്യാർത്ഥികളെ കൂട്ടമായി മറ്റു വിദ്യാർത്ഥികൾ ചാടിചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Also read: ഇതാണ് കരുതലും കൈത്താങ്ങും: മനസ് നിറഞ്ഞ് അശോകന്‍; എത്രയും വേഗം ആവശ്യം നടപ്പാക്കിയിരിക്കും, ഉറപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്!

ഇന്നുണ്ടായ സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. സംഘർഷത്തിന്റെ ദൃശ്യങ്ങൾ തൃത്താല പൊലീസിന് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News