തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പെണ്‍കുട്ടികളെക്കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കിച്ച് പ്രിന്‍സിപ്പല്‍; ഒടുവില്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പെണ്‍കുട്ടികളെക്കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കുന്നതിന്റ വീഡിയോ ആണ്. സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികള്‍ ടോയ്ലറ്റ് വൃത്തിയാക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നുണ്ടെന്നും ഇതുറപ്പാക്കുന്നതിനായി സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികാരികള്‍ ഉറപ്പ് നല്‍കി. 150 ഓളം ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.

Also Read : തെരഞ്ഞെടുപ്പ് ചൂടില്‍ രാജ്യതലസ്ഥാനം; പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തി ബിജെപിയും ആം ആദ്മിയും

ടോയ്ലറ്റുകള്‍ വൃത്തിയാക്കല്‍, വെള്ളം കൊണ്ടു വരല്‍, സ്‌കൂള്‍ പരിസരം വൃത്തിയാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശുചീകരണ ജോലികള്‍ കുട്ടികളെ കൊണ്ടായിരുന്നു ചെയ്യിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ പലപ്പോഴും ക്ഷീണിതരായാണ് വീട്ടിലെത്താറുള്ളതെന്ന് മാതാപിതാക്കള്‍ പറയുന്നു.

കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് വൃത്തിയാക്കാനല്ലെന്നും പഠിക്കാനാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. വീട്ടിലെത്തി ഗൃഹപാഠം ചെയ്യാന്‍ അവര്‍ക്ക് ക്ഷീണമാണ്. സ്‌കൂളില്‍ പഠിക്കുന്നതിന് പകരം സ്‌കൂളും ടോയ്ലറ്റും വൃത്തിയാക്കലാണ് അവരുടെ ജോലിയെന്നും അധ്യാപകര്‍ പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News