അധ്യാപികയ്‌ക്കെതിരെ പ്രിന്‍സിപ്പിലന് പരാതി നല്‍കി ഒരു കൂട്ടം ആണ്‍കുട്ടികള്‍. കുട്ടികള്‍ നല്‍കിയ പരാതി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക തീരെ മര്യാദയില്ലാതെയാണ് പെരുമാറുന്നതെന്നും എല്ലാവരോടും ദേഷ്യപ്പെടുകയും കളിയാക്കുകയും ചെയ്യുന്നുവെന്നും കുട്ടികള്‍ പരാതിയില്‍ പറയുന്നു. തന്റെ പിതാവിന് ലഭിച്ച പരാതി കണ്ട് തനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞുകൊണ്ട് ‘ullubudi’ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് പരാതി പങ്കുവെച്ചത്.
സ്‌കൂളിന്റെ പേരോ മറ്റ് കാര്യങ്ങളോ ഇതില്‍ വ്യക്തമല്ല. എന്നാല്‍ ഏഴ് ഡി-യിലെ ആണ്‍കുട്ടികള്‍ വൈസ് പ്രിന്‍സിപ്പലിനെഴുതിയ കത്താണിതെന്ന് വ്യക്തമാണ്. മിസിസ് ഹാഷിനെതിരായ പരാതിയാണെന്ന് കത്തില്‍ സൂചനയുണ്ട്. തുടര്‍ന്നാണ് വെട്ടും തിരുത്തലുമടങ്ങിയ കത്തിന്റെ പ്രധാനഭാഗം. ”അവള്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും വളരെ ദേഷ്യപ്പെടുന്നു, കളിയാക്കുന്നു’ എന്നെല്ലാം പരാതിയില്‍ കുറിച്ചിട്ടുണ്ട്. പരാതിയുടെ താഴെയായി ‘ഒപ്പ്’ എന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍, പ്രധാന ഭാഗത്തിന് താഴെയുള്ള ഒഴിഞ്ഞ സ്ഥലം മുഴുവനും പല വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട് നിറച്ചിരിക്കുകയാണ്. ചിലര്‍ ഒപ്പെന്ന പേരില്‍ കുത്തി വരിച്ചിട്ടിരിക്കുന്നതും കാണാം.
ട്വീറ്റ് വഴരെ വേഗം വൈറലായി. പലരും തങ്ങളുടെ പഠനകാലത്തേക്കും അധ്യാപകരോടുണ്ടായിരുന്ന തങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള ഓര്‍മകളിലേക്കും പോയി. തന്റെ സ്‌കൂള്‍ ദിനങ്ങള്‍ ഓര്‍മിപ്പിച്ചു എന്നാണ് ഒരു ഉപയോക്താവ് എഴുതിയത്. ‘പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ആകാംക്ഷയുണ്ടെന്ന് മറ്റൊരാളും കുറിച്ചു.
Guys, my dad just got a “complain letter”
I’m wheezing 😭😭😭😭 pic.twitter.com/YRNdII0jrz— ullubudi (@jupiter_vaazhga) July 6, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here