കലാപം വിട്ടൊഴിയാത്ത മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 20ഉം, 17ഉം വയസ്സുളള മെയ്‌തെയ് വിദ്യര്‍ത്ഥികളാണ്
കൊല്ലപ്പെട്ടത്. ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചതിന് പിന്നില്‍ കുട്ടികളുടെ ഫോട്ടോകള്‍ പുറത്തുവരികയായിരുന്നു. ജൂലൈ ആറിനാണ് കുട്ടികളെ കാണാതായത്.
17 വയസുകാരനായ ഹിജാം ലിന്തോയിന്‍ഗമ്പി, 20കാരനായ ഫിജാം ഹെംജിത് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ട് പേരും ഒരു പുല്‍ത്തകിടിയില്‍ ഇരിക്കുന്നതും അവരുടെ കുറച്ചു പിന്നിലായി രണ്ട് പേര്‍ നില്‍ക്കുന്നതുമായ ചിത്രം പ്രചരിച്ചിരുന്നു.
കുട്ടികള്‍ മരിച്ചു കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിതിനു പിന്നാലെ ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.
ALSO READ: പാർലമെന്റിലെ വനിതാ സംവരണം; തലവേദനയാകുമെന്ന വിലയിരുത്തലിൽ മുസ്‌ലിം ലീഗ്
അതേസമയം, കഴിഞ്ഞദിവസം മണിപ്പുരിൽ വീണ്ടും സംഘർഷം ഉണ്ടായി. കോടതി ജാമ്യം അനുവദിച്ച അഞ്ച് മെയ്‌തെയ് സായുധ വളന്റിയർമാരിൽ ഒരാളെ എൻഐഎ വീണ്ടും അറസ്റ്റ് ചെയ്‌തതോടെയാണ് ഇംഫാൽ വെസ്റ്റിൽ സംഘർഷമുണ്ടായത്. നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമി പ്രവർത്തകനായ മോയ്‌റാങ്തേം ആനന്ദിനെ 10 വർഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചവരെ സ്വീകരിക്കാൻ ഇംഫാൽ പൊലീസ് സ്‌റ്റേഷനു പുറത്ത് കാത്തുനിന്നവർ മോയ്‌റാങ്തേം ആനന്ദിനെ വീണ്ടും അറസ്റ്റ് ചെയ്‌തതറിഞ്ഞ് അക്രമാസക്തരായി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here