നേമത്ത് കുളത്തിലെ കിണറില്‍ മുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വെള്ളായണിയിൽ കുളത്തിലെ കിണറിൽ അകപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. വെള്ളയാണി പറക്കോട്ടുകോണം കുളത്തിലാണ് മുങ്ങി മരിച്ചത്. നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ബിലാൽ, മുഹമ്മദ് ഇഗ്‌സാൻ എന്നിവരാണ് മുങ്ങി മരിച്ചത്. കുളത്തിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. വൈകുന്നേരത്തോടെ ജോലി കഴിഞ്ഞ് പണിക്കാർ പോയ ശേഷമാണ് കുട്ടികൾ കുളിക്കാനായെത്തിയത്. മഴവെള്ളം കാരണം ഈ ഭാഗത്ത് കിണർ ഉള്ളത് അറിയാതെയാണ് കുട്ടികൾ കുളത്തിലേക്ക് ചാടിയത്. സംഭവസ്ഥലത്ത്  തന്നെ ഒരാൾ മരിച്ചിരുന്നു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേയും മരിച്ചു.

ALSO READ: ‘മിയ ഖലീഫ വന്നതുമുതലാണ് ബുർജ് ഖലീഫയെ കുറിച്ചറിഞ്ഞത്’, ഇതിലും വലിയൊരു ട്രോൾ മോദിക്ക് സ്വപ്നത്തിൽ പോലും കിട്ടില്ല; വായിക്കാം മികച്ച ട്രോളുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News