ദില്ലിയില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്റര്‍ ഉടമയും കോ-ഓര്‍ഡിനേറ്ററും നേരത്തേ അറസ്റ്റിലായിരുന്നു. അതിനിടെ സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദില്ലിയില്‍ 13 സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്മെന്റുകള്‍ അടച്ചുപൂട്ടി. ദില്ലി കോര്‍പ്പറേഷന്റെതാണ് നടപടി.
അതേസമയം ദില്ലി കോച്ചിംഗ് സെന്ററില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കൊളളലാഭം കൊയ്യുന്ന കോച്ചിംഗ് ബിസിനസിന്റെ ഇരകളാണ് മരിച്ചവരെന്നും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
കൊച്ചി സ്വദേശിയടക്കം മൂന്ന് പേരാണ് കേന്ദ്രത്തില്‍ വെള്ളം കയറി മരിച്ചത്. ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ പരീക്ഷാകേന്ദ്രത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായെന്നും പരാതിയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here