വീണുകിട്ടിയ ഇടവേളയില്‍ കൊട്ടിക്കയറി കുരുന്നുകള്‍; പഴയ കലാലയ ജീവിതത്തിന്റെ പച്ചയായ ഓര്‍മ്മകളെന്ന് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഉച്ചയൂണ് കഴിഞ്ഞുള്ള ഇന്റര്‍വെല്ലില്‍ സ്‌കൂളിലെ കുട്ടികള്‍ ബെഞ്ചില്‍ താളത്തില്‍ കൊട്ടുകയും പാടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്. മന്ത്രി വി ശിവന്‍കുട്ടിയാണ് ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

Also Read : നൂറ് രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം; പുതിയ കാന്‍സര്‍ സെന്റര്‍ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ പേനയും പെന്‍സിലും ബോക്‌സും ഉപയോഗിച്ച് ക്ലാസിനിടയില്‍ വീണുകിട്ടിയ ഒരു ഇടവേളയില്‍ കൊട്ടിക്കയറുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഉച്ചയൂണ് കഴിഞ്ഞുള്ള ഇന്റര്‍വെല്ലില്‍ ഹിന്ദി ടീച്ചറായ അനുസ്മിത ക്ലാസ് വരാന്തയിലൂടെ നടന്നപ്പോഴാണ് മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ടത്. തുടര്‍ന്ന് ടീച്ചര്‍ കുട്ടികളുടെ കലാവിരുത് ഫോണില്‍ പകര്‍ത്തുകയായിരുന്നു. പേനയും പെന്‍സിലും ബോക്‌സും ഉപയോഗിച്ച് ക്ലാസിനിടയില്‍ വീണുകിട്ടിയ ഒരു ഇടവേളയില്‍ കൊട്ടിക്കയറിയപ്പോള്‍ വിരിഞ്ഞത് ആഹാദത്തിന്റെ സ്വരമേളം തന്നെയാണെന്ന് മന്ത്രി വീഡിയോ പങ്കുവച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also Read : ഏഷ്യന്‍ ഗെയിംസ് ടെന്നീസിലും സ്വര്‍ണനേട്ടം തുടര്‍ന്ന് ഇന്ത്യ

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഞാന്‍ പഠിച്ച കാലത്ത് ഇങ്ങനെ ചെയ്യുന്നവര്‍ക്ക് അടിയായിരുന്നു പ്രതിഫലം. കാലം മാറി. ടീച്ചര്‍മാരും- ഒരാള്‍ കുറിച്ചു. സൂപ്പര്‍… ഇതൊക്കെയാണ് ശരിക്കും ആ പഴയകാല കലാലയ ജീവിതത്തിന്റെ പച്ചയായ ഓര്‍മ്മകളെന്നും ഒരാള്‍ കമന്റിട്ടു. എന്റെ പൊന്നോ നമ്മള് പണ്ട് ബെഞ്ചില്‍ വെറുതെ ഒന്ന് കൊട്ടിയപ്പോള്‍ മാഷ് വന്ന് ചെവിയുടെ ഉറപ്പ് പരിശോധിച്ചത് ഇന്നും മറന്നിട്ടില്ല. ആര്‍ക്ക് പോയി കേരളത്തിന്റെ ശിവമണി അതോടുകൂടി അവസാനിച്ചു. ഇന്നത്തെ മാഷാണ് മാഷ് – മറ്റൊരാള്‍ കമന്റെഴുതിയത് ഇങ്ങനെയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News