മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് കണ്ണൂരിൽ തുടർന്ന് പഠിക്കാം

കലാപം കാരണം പഠനം മുടങ്ങിയ മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കണ്ണൂർ സർവ്വകലാശാല. മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനും പുതിയ കോഴ്സുകളിലേക്ക് പ്രവേശത്തിനും അവസരമൊരുക്കും. മണിപ്പൂരിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യവും സാമ്പത്തിക സഹായവും നൽകുമെന്നും വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഒരു സർവ്വകലാശാല മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് സഹായവുമായെത്തുന്നത്. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒന്നുമില്ലാതെ തന്നെ കണ്ണൂരിലെത്തി പഠിക്കാം.സർട്ടിഫിക്കറ്റുകളെല്ലാം കോഴ്സ് പൂർത്തിയാകുന്നതിന് മുൻപ് ഹാജരാക്കിയാൽ മതി. മണിപ്പൂരിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കായി സർവ്വകലാശാല ക്യാമ്പസ്സുകളിൽ സൂപ്പർ ന്യൂമറിയായി അധിക സീറ്റുകൾ ഒരുക്കുമെന്ന് വൈസ് ചാൻസിലർ ഡോ.ഗോപിനാഫ് രവീന്ദ്രൻ പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്ത് ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. മനുഷ്യത്വപരവും മതനിരപേക്ഷവുമായ നിലപാട് ഉയർത്തിപ്പിടിക്കുകയാണ് സർവ്വകലാശാലയെന്ന് സിൻഡിക്കേറ്റ് അംഗം എൻ സുകന്യ പറഞ്ഞു.
മണിപ്പൂർ കലാപത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പഠനം മുടങ്ങിയത്. സഹായം അഭ്യർത്ഥിച്ച് ട്രൈബൽ വിദ്യാർത്ഥി യൂണിയനുകൾ അയച്ച കത്ത് പരിഗണിച്ചാണ് അവരെ ചേർത്ത് പിടിക്കാനുള്ള കണ്ണൂർ സർവ്വകലാശാലയുടെ തീരുമാനം.

also read; രാഹുല്‍ ഗാന്ധി വീണ്ടും എംപി, അംഗത്വം പുനഃസ്ഥാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News