കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കണമെന്ന് അഭ്യർത്ഥന; മുഖ്യമന്ത്രിയെ കണ്ട് മണിപ്പൂരിലെ കുക്കി വിദ്യാർത്ഥികൾ

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മണിപ്പൂരിൽനിന്നുള്ള കുക്കി വിദ്യാർഥികൾ. കലാപം മൂലം പഠനം ഉപേക്ഷിക്കേണ്ടിവന്ന 67 വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠന സൗകര്യം ഒരുക്കണമെന്ന അഭ്യർത്ഥനയുമായാണ് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയെ കണ്ടത്. ഇത്രയും വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറി.

ALSO READ: നിപ; കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം സെപ്റ്റംബർ 18ന് ജില്ലയിലെത്തും

സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയെ കണ്ടത്. വിഷയം മുഖ്യമന്ത്രി ശ്രദ്ധയോടെ കേട്ടെന്നും പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായും വിദ്യാർത്ഥികൾ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News