വിദ്യാർഥിയുടെ ഹെയർ സ്റ്റൈൽ പിടിക്കാത്ത പ്രൊഫസർ ബാർബർ ഷോപ്പിൽ കൊണ്ടുപോയി തല മുണ്ഡനം ചെയ്യിച്ചു. തെലങ്കാനയിൽ ഖമ്മം ജില്ലയിലെ ഗവ. മെഡിക്കല്‍ കോളേജിലാണ് സംഭവം. ഇതിനെ കുറിച്ച് അന്വേഷണത്തിന് സര്‍ക്കാർ ഉത്തരവിട്ടു. നവംബര്‍ 12ന് നടന്ന സംഭവത്തെ ഗൗരവമായി വീക്ഷിച്ച തെലങ്കാന ആരോഗ്യമന്ത്രി ദാമോദര്‍ രാജ നരസിംഹ വിഷയത്തില്‍ അന്വേഷണം നടത്താനും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു.
ഇത് റാഗിംഗ് അല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹോസ്റ്റലിലെ ചില സീനിയര്‍മാര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയോട് ഈ ഹെയര്‍സ്‌റ്റൈല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിക്ക് അനുയോജ്യമല്ലെന്ന് പറയുകയും ട്രിം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാര്‍ഥിയുടെ മുടി വെട്ടിമാറ്റുകയും ചെയ്തു.
വിദ്യാർഥിയെ കണ്ട ഹോസ്റ്റലില്‍ താമസിക്കുന്ന അസിസ്റ്റന്റ് പ്രൊഫസര്‍, ഇത് വിചിത്രമായി തോന്നുന്നു എന്ന് പറഞ്ഞു വിദ്യാർഥിയെ സലൂണിൽ കൊണ്ടുപോയി തല മൊട്ടയടിക്കുകയായിരുന്നു. റാഗിംഗ് വിരുദ്ധ സമിതിയുടെ ഇന്‍-ചാര്‍ജ് കൂടിയായിരുന്നു ഈ മെഡിക്കല്‍ ഓഫീസര്‍. വിഷയം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച മെഡിക്കല്‍ ഓഫീസറെ ഹോസ്റ്റലില്‍ നിന്ന് മാറ്റാന്‍ ഉത്തരവിടുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here