തുണി സഞ്ചികളിൽ ചിത്രം വരച്ച് ഗിന്നസ് റെക്കോഡ് സ്ഥാപിച്ച് യു എ ഇ യിലെ വിദ്യാർഥികൾ

തുണി സഞ്ചികളിൽ ചിത്രം വരച്ച് ഗിന്നസ് റെക്കോഡ് സ്ഥാപിച്ച് യു എ ഇ യിലെ വിദ്യാർഥികൾ. 10,346 വിദ്യാർഥികൾ ഒരുമിച്ചിരുന്ന് ചിത്രം വരച്ചാണ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. മലയാളി ഉടമസ്ഥതയിലുള്ള ഷാർജയിലെ പെയ്സ് ഗ്രൂപ്പിന്‍റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാർഥികളാണ് വിത്യസ്തമായ ശ്രമത്തിലൂടെ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്.

Also read: ഖത്തറിലെ ജനങ്ങള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത; ദേശീയ ദിന അവധി പ്രഖ്യാപിച്ചു

ഷാർജ മുവൈലയിലെ സ്‌കൂൾ ക്യാംപസിലാണ് 10,346 വിദ്യാർഥികൾ ഒരുമിച്ചിരുന്ന് ഒരേസമയം തുണിസഞ്ചിയിൽ ഏറ്റവും കൂടുതൽ പേർ ചിത്രംവരച്ചു എന്ന ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചത്. വിവിധ ക്ലാസുകളിലെ കുട്ടികൾ ഒന്നിച്ചിരുന്ന് തുണി സഞ്ചികളിൽ വൈവിധ്യമാർന്ന ചിത്രങ്ങളൊരുക്കി. പ്രകൃതിരമണീയതയും പൂക്കളും പൂമ്പാറ്റകളും മൃഗങ്ങളും മരങ്ങളും സൂര്യനും ചന്ദ്രനുമൊക്കെ കുട്ടികൾക്ക് ചിത്രങ്ങളായി.

പേസ് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ സൽമാൻ ഇബ്രാഹിമിന്‍റെ അധ്യക്ഷതയിൽ സ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോഡ്‌സ് അഡ്ജുഡികേറ്റർ ഹെമ ബ്രെയിൻ പ്രഖ്യാപനം നടത്തി. യു എ ഇ യുടെ സുസ്ഥിരതാ മുന്നേറ്റത്തിന് കരുത്ത് പകരുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു യജ്ഞം നടത്തിയതെന്നു സൽമാൻ ഇബ്രാഹിം പറഞ്ഞു.

Also read: യുഎഇയില്‍ ബസ് മറിഞ്ഞ് ഒമ്പത് തൊഴിലാളികള്‍ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

ഷാർജയിലെ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ, ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, പെയ്സ് ഇൻ്റർനാഷനൽ സ്ക്കൂൾ ഷാർജ , ഡി പി എസ് സ്കൂൾ അജ്മാൻ, എന്നീ പെയ്സ് ഗ്രൂപ്പ് സ്കൂളുകളിലെ വിദ്യാർഥികളാണ് ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ പങ്കാളികളായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News