രാജ്ഭവന്‍ മാര്‍ച്ച് സംഘര്‍ഷം : റിമാന്‍ഡിലായ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

രാജ്ഭവന്‍ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. നീറ്റ് പരീക്ഷ വിഷയത്തിലായിരുന്നു എസ്എഫ്‌ഐയുടെ രാജ്ഭവന്‍ മാര്‍ച്ച്.

നെറ്റ്, നീറ്റ് പരീക്ഷാ അട്ടിമറിക്കെതിരെ എസ്എഫ്‌ഐയുടെ രാജ്ഭവന്‍ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉള്‍പ്പടെ 9 പേര്‍ റിമാന്‍ഡിലായത്. വൈസ് പ്രസിഡന്റ് വി. വിജിത്ര, ജോയിന്റ് സെക്രട്ടറിമാരായ അഫ്‌സല്‍, ഹസ്സന്‍ മുബാറക്, എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആദര്‍ശ് ഉള്‍പ്പടെ ഒന്‍പത് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് റിമാന്‍ഡിലായത്.

ALSO READ:  കുവൈറ്റ് തീപ്പിടിത്തം: ആര്‍പി ഗ്രൂപ്പ് പ്രഖ്യാപിച്ച ധന സഹായം സര്‍ക്കാരിന് കൈമാറി

അതേസമയം, നീറ്റ് പരീക്ഷാ അട്ടിമറിയില്‍ രാജ്യ തലസ്ഥാനത്തും എസ്എഫ്‌ഐ പ്രതിഷേധം ശക്തമാക്കിയിരുന്നു. ജെഎന്‍യുവില്‍ നടന്ന പ്രതിഷേധത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ കോലം കത്തിച്ചു. നീറ്റ് പരീക്ഷ സമ്പ്രദായം അവസാനിപ്പിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

ALSO READ:   ആഭ്യൂഹങ്ങള്‍ക്ക് വിട! കമല വരില്ല, ജോ ബൈഡന്‍ തന്നെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി

എസ് എഫ് ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ആദര്‍ശ് എം സജി, എസ് എഫ് ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഐഷി ഘോഷ് തുടങ്ങിയവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. തൃപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും പ്രതിഷേധം ആളിക്കത്തി. വിവിധയിടങ്ങളിലായി പ്രതിഷേധിച്ച നൂറോള വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News