വയനാട്ടിൽ പ്രിയങ്കാഗാന്ധിയുടെ വിജയത്തെ തുടർന്ന് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടിച്ചതിൽ നിന്നും വിദ്യാർഥികൾക്ക് പരുക്കേറ്റു. കൽപ്പറ്റ പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്തായിരുന്നു അപകടം. ആഹ്ലാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ ആൾക്കൂട്ടത്തിനിടയിലേക്ക് മാലപ്പടക്കം പൊട്ടിച്ചിടുകയായിരുന്നു.
സംഭവത്തിൽ പാടോകോട്ട് ഉസ്‌മാനൊപ്പം പങ്കെടുത്ത കൽപ്പറ്റ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ദയാൽ, മൂന്നാം ക്ലാസ് ക്ലാസ് വിദ്യാർഥി ഫാത്തിമ ബത്തൂൽ എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ദയാലിൻ്റെ കണ്ണിനാണ് പരുക്കേറ്റിട്ടുള്ളത്. ഫാത്തിമ ബത്തൂലിൻ്റെ പരുക്ക് ഗുരുതരമല്ല.
അതേസമയം, അപകടം നടന്നപ്പോൾ ആശുപത്രിയിലേക്കെത്താമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നെങ്കിലും സഹായത്തിന് ആരും വന്നില്ലെന്നും കടംവാങ്ങിയാണ് ആശുപത്രി ബില്ല് താനടച്ചതെന്നും ഉസ്‌മാൻ പറഞ്ഞു. കണ്ണിന് പരുക്കേറ്റ ദയാലിന് തുടർചികിത്സ വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here