കൊല്ലത്ത് കാണാതായ വിദ്യാർത്ഥികളെ മരിച്ചനിലയിൽ കണ്ടെത്തി

Kollam missing

കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം ശാസ്താംകോട്ട തടാകതീരത്ത് നിന്ന് കണ്ടെത്തിയത്.

കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെ ആർ ജി പി എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദേവനന്ദ. ഇന്നലെയാണ് ഇരുവരെയും കാണാതായത്. ഇവർക്കായി പൂയപ്പള്ളി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കൊല്ലം ജില്ലയിൽ വ്യാപക തിരച്ചിലാണ് കഴിഞ്ഞ ദിവസം പൊലീസ് നടത്തിയത്. അതിനിടെയാണ് ശാസ്താംകോട്ട തടാകത്തിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം വരുന്നത്. തടാകത്തിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി മൃതദേഹങ്ങൾ കരയിലേക്ക് എത്തിക്കുകയായിരുന്നു.

Also Read- യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തു

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇരുവരുടെയുെം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Students Missing, Kollam, Crime News

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News