ഹോം വർക്ക് ചെയ്യാതിരുന്നത് അധ്യാപികയെ അറിയിച്ചു; ക്ലാസ് ലീഡറുടെ കുപ്പിവെള്ളത്തിൽ വിഷം കലർത്തി വിദ്യാർഥികൾ

ഹോം വർക്ക് ചെയ്യാതിരുന്നത് അധ്യാപികയെ അറിയിച്ച ക്ലാസ് ലീഡറിന്റെ കുപ്പിവെള്ളത്തിൽ വിഷം കലർത്തി വിദ്യാർഥികൾ. സേലത്താണ് സംഭവം. എട്ടാം ക്ലാസിലെ രണ്ട് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വിഷം കലർത്തിയ വെള്ളം വിദ്യാർഥി കുടിച്ചെങ്കിലും രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് തുപ്പിക്കളഞ്ഞതിനാൽ ജീവൻ രക്ഷപ്പെട്ടു.

also read; കനത്ത മഴ; കാസർകോഡ് വൻ നാശ നഷ്ടം

വെള്ളത്തിന് രുചി വ്യത്യാസം തോന്നിയ കാര്യം വിദ്യാർഥി അധ്യാപകരോട് അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ വിഷാംശം ഉണ്ടായിരുന്നതായി കണ്ടെത്തി. മുൻകരുതൽ എന്ന നിലയ്‌ക്ക് കുട്ടിയെ ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് തിരുച്ചെങ്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോ​ഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടർമാർ അറിയിച്ചു. വിദ്യാർഥിയുടെ മതാപിതാക്കളുടെ പരിതായിൽ നടത്തിയ അന്വേഷണത്തിലാണ് വിഷം കലർത്തിയത് അതേ ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികളാണെന്ന് കണ്ടെത്തിയത്.

also read; സംസ്ഥാനത്ത് മഴ കനക്കുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് നിരോധനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News