സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അതിജീവനത്തിൻ്റെ സന്ദേശം പകരുന്ന നൃത്തശിൽപം അവതരിപ്പിക്കാനൊരുങ്ങി മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂൾ വിദ്യാർഥികൾ. സ്കൂൾ കലോൽസവം ജനുവരി നാലിന് രാവിലെ 10ന് പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സ്കൂൾ കലോത്സവത്തിനായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കലോത്സവത്തിൽ ഉടനീളം അച്ചടക്കം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും സംഘാടക സമിതി കൺവീനർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു.
ALSO READ: ഒറ്റ ക്ലിക്കിൽ താമസം റെഡി! ഇത്തവണ കലോത്സവ നഗരിയിൽ വിദ്യാർത്ഥികൾക്ക് താമസസ്ഥലം കണ്ടുപിടിക്കാം അതിവേഗം
ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗത ഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്ക്കാരവും വേദിയിൽ അവതരിപ്പിക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 15000 കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. ഉദ്ഘാടന, സമാപന ചടങ്ങുകൾക്ക് 10000 വിദ്യാർഥികൾ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. സ്വർണക്കപ്പ് കാസർഗോഡ് നിന്നും പുറപ്പെട്ട് തിരുവനന്തപുരം നഗരാതിർത്തിയിൽ പ്രവേശിക്കുമ്പോൾ പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ അവർക്ക് സ്വീകരണം ഒരുക്കുമെന്നും തുടർന്ന് മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here