നീറ്റ് പരീക്ഷ അട്ടിമറിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍

നീറ്റ് പരീക്ഷ അട്ടിമറിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍. ദില്ലിയിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി ഇടതു വിദ്യാര്‍ത്ഥി സംഘടനയായ ഐസ ആവശ്യപ്പെട്ടു. അതിനിടെ ബീഹാറില്‍ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസില്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തു.

Also read:തിരുവനന്തപുരം അമ്പൂരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

നീറ്റ് പരീക്ഷയില്‍ കേന്ദ്രവും എന്‍ ടിയെയും നടത്തിയ ക്രമക്കെടുടുകളില്‍ പ്രതിഷേധിച്ചാണ് രാജ്യതലസ്ഥാനത്തു വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. മോദിയുടെ വിദ്യാഭ്യാസ നയത്തിന്റെ ഇരകളാക്കപ്പെട്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും പരീക്ഷനടത്തിപ്പില്‍ അട്ടിമറി നടത്തിയ എന്‍ ടി എ യെ സംരക്ഷിക്കുന്ന വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ഇടത് വിദ്യാര്‍ത്ഥി സംഘടനയായ ഐസ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ പോലും ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്‍ ഡി ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

Also read:മൂന്നാർ പട്ടയ വിതരണം; സ്പെഷ്യൽ ഓഫീസറെ നിയോഗിക്കാൻ ഹൈക്കോടതി

ആം അദ്മി പാര്‍ട്ടി വിദ്യാര്‍ത്ഥിസംഘടനയുടെ നേതൃത്വത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. അതിനിടെ, ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഒന്‍പത് വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എൻ ടി എ യുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം ഉന്നതതല സമിതി ഉടന്‍ രൂപീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News