പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ: ആന്ധ്രയിൽ വൻ പ്രതിഷേധം

andhra hidden camera

ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതോടെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ഗുഡ്ലവള്ളരു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം.

ALOS READ: തുടർകഥയായി ലഹരിവേട്ട; ഹൈദരാബാദിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നു നിർമ്മാണ ശാലയും രാസവസ്തുക്കളും കണ്ടെത്തി

ഒളിക്യാമറ ഉപയോഗിച്ച്‌ ചിത്രീകരിച്ച ദൃശ്യങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവവുമായി ബന്ധപ്പെട്ട്ഒരു അവസാന വർഷ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെത്തിട്ടുണ്ട്.

ALSO READ: ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ടു; ഗുജറാത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി ശുചിമുറിയിൽ കയറിയ വിദ്യാർത്ഥിനിയാണ് ഒളിക്യാമറ കണ്ടെത്തിയത്.  പിന്നാലെ പെൺകുട്ടി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.  ഇതിനിടെ കോളേജിലെ ബോയ്സ് ഹോസ്റ്റലിൽ താമസിക്കുന്നവർക്കിടയിൽ ഈ വിഡിയോകൾ പ്രചരിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം അരങ്ങേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News