എൻഐടി ക്യാമ്പസിൽ രാത്രി നിയന്ത്രണം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം എന്ന സർക്കുലർ അവഗണിച്ച് കുട്ടികൾ പുറത്തിറങ്ങി. 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന കാൻ്റീൻ പ്രവർത്തനം പരിമിതപ്പെടുത്താനും അധികൃതർ തീരുമാനിച്ചിരുന്നു.

ALSO READ: ചൂട് കൂടുന്നു; പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ബുധനാഴ്ചയാണ് കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് സർക്കുലർ പുറത്ത് വന്നത്. 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന കാൻ്റീൻ പ്രവർത്തനം രാത്രി 11 മണി വരെയാക്കി. അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണമെന്നും സർക്കുലർ നിഷ്കർഷിക്കുന്നു. നിയന്ത്രണം ലംഘിക്കുന്നവരെ സസ്പെൻ്റ് ചെയ്യുമെന്നും രാത്രി പുറത്ത് പോകുന്നത് സുരക്ഷയെ ബാധിക്കുമെന്നും ഡീൻ പുറത്തിറക്കിയ സർക്കുലർ പറയുന്നുണ്ട്.

സർക്കുലർ പുറത്ത് വന്ന ബുധനാഴ്ച രാത്രി തന്നെ എൻ ഐ ടി യിൽ പ്രതിഷേധം ഉയർന്നു. അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം എന്ന സർക്കുലർ അവഗണിച്ച് കുട്ടികൾ പുറത്തിറങ്ങി. നിയന്ത്രണം ലക്ഷ്യമിട്ട് ഒരു വിഭാഗം അധ്യാപകരും ജീവനക്കാരും നൽകിയ പരാതിയിലാണ് പുതിയ സർക്കുലർ എന്നാണ് ലഭിക്കുന്ന വിവരം.

ALSO READ: ചിന്തകളിലൂടെ ഇനി കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം; ശരീരം തളര്‍ന്ന രോഗി ചെസ് കളിക്കുന്നു, വീഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News